സ്വര്‍ണവിലയില്‍ വൻ ഇടിവ്; ഗ്രാമിന് ഇന്ന് കുറഞ്ഞത് 295 രൂപ…

Estimated read time 0 min read

സ്വര്‍ണവിലയില്‍ വൻ ഇടിവ്; ഗ്രാമിന് ഇന്ന് കുറഞ്ഞത് 295 രൂപ
സ്വർണവില വീണ്ടും ഇടിഞ്ഞു. കേരളത്തില്‍ ഇന്ന് സ്വർണവില ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയായി.22 കാരറ്റ് സ്വർണം ഒരു പവന് 91,360 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയിലെത്തി. പവന് 74,760 രൂപയാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റ് സ്വർണത്തിന് 190 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 7,315 രൂപയും പവന് 58,520 രൂപയുമായി. വെള്ളി ഗ്രാമിന് 165 രൂപയാണ് സംസ്ഥാനത്ത് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വർണ്ണവില ഔണ്‍സിന് 3,550 ഡോളറിനും വെള്ളി 40.70 ഡോളറിനും സമീപമാണ്. നവംബർ 10ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവുകള്‍ക്കു പിന്നാലെയും വിപണിയില്‍ ശക്തമായ തിരിച്ചുകയറ്റം ഉണ്ടായിട്ടില്ല.

+ There are no comments

Add yours