തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വർദ്ധിച്ച സ്വർണ്ണവില ഇന്ന് രാവിലെയോടെ വീണ്ടും താഴേക്ക് ഇറങ്ങി. ഇന്നലെ മാത്രം രണ്ട് തവണയാണ് സംസ്ഥാനത്തെ സ്വർണ്ണവിലയിൽ മാറ്റമുണ്ടായത്; രാവിലെ കുറഞ്ഞ വില ഉച്ചയ്ക്ക് ശേഷം ഉയരുകയായിരുന്നു.
ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണ്ണത്തിന് 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് ആനുപാതികമായി 60 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,09,680 രൂപയായും, ഗ്രാമിന് 13,710 രൂപയായും കുറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷം പവന് 880 രൂപ വർദ്ധിച്ചിരുന്നു. അതേസമയം വെള്ളിയുടെ വില വ്യതിയാനമില്ലാതെ ഗ്രാമിന് 235 രൂപയായി തുടരുന്നു.
രാജ്യാന്തര വിപണിയിലും സ്വർണ്ണവിലയിൽ അസ്ഥിരത തുടരുകയാണ്. നിലവിൽ ട്രോയ് ഔൺസിന് 4,310 ഡോളർ എന്ന നിരക്കിലാണ് ആഗോള തലത്തിൽ വ്യാപാരം നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോഗ രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ ആഗോള വിപണിയിലെ മാറ്റങ്ങൾ പ്രകടമാകാറുണ്ടെങ്കിലും, പ്രാദേശിക വിപണിയിലെ ആവശ്യകത അനുസരിച്ച് പലപ്പോഴും ആഭ്യന്തര വില വ്യത്യാസപ്പെടാറുണ്ട്.




+ There are no comments
Add yours