‘13 കോടി ആളുകൾ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് പുറത്തായി; SIR റദ്ദാക്കണം’: ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രകാശ് രാജ്

Estimated read time 1 min read

തിരുവനന്തപുരം: സിംഗിൾ ഐഡന്റിറ്റി രജിസ്‌ട്രേഷനും (SIR) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇലക്ഷൻ കമ്മീഷന്റെ നടപടികൾക്കെതിരെ രംഗത്തുവന്നത്. ഗ്യാനേഷ് കുമാറിന്റെ മുൻകാല പ്രവർത്തനങ്ങളുടെ വിവരങ്ങൾ കേരളത്തിലുള്ളവർക്ക് കൃത്യമായി അറിയാമെന്നും, SIR നടപ്പിലാക്കിയതിന് ശേഷം രാജ്യത്ത് പല പ്രാദേശിക പാർട്ടികളും തകർച്ച നേരിട്ടെന്നും അദ്ദേഹം ആരോപിച്ചു.

ബീഹാറിലും ബംഗാളിലുമടക്കം ലക്ഷക്കണക്കിന് ആളുകളാണ് വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്താകമാനം 38 ലക്ഷത്തിലധികം പേർ അകാരണമായി പുറത്തായതായി കണ്ടെത്തിയിട്ടുണ്ട്. വീടുകളിൽ ഉദ്യോഗസ്ഥരെത്തുമ്പോൾ ആളുകളില്ലെന്ന നിസ്സാര കാരണം പറഞ്ഞാണ് വോട്ട് റദ്ദാക്കുന്നത്. ഇതിലൂടെ രാജ്യത്തെ 13 കോടി ജനങ്ങൾ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് പുറത്തായതായി അദ്ദേഹം പറഞ്ഞു. ആദിവാസികൾ, ദളിതർ, ന്യൂനപക്ഷങ്ങൾ, ഇടതുപക്ഷ അനുഭാവികൾ എന്നിവരെ ലക്ഷ്യമിട്ടാണ് പട്ടികയിൽ നിന്ന് കൂട്ടമായി ഒഴിവാക്കുന്നത്.

ഇലക്ഷൻ കമ്മീഷനെ തിരഞ്ഞെടുക്കുന്ന രീതികളിൽ മാറ്റം വരുത്തിയത് തങ്ങൾക്ക് അനുകൂലമായവരെ നിയമിക്കാനാണോ എന്ന് അദ്ദേഹം ചോദിച്ചു. SIR തിടുക്കപ്പെട്ട് നടപ്പിലാക്കിയതിന്റെ കാരണം ആരാഞ്ഞ് അഞ്ജലി ഭരദ്വാജ് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഗ്യാനേഷ് കുമാറിന്റെ ഏകാധിപത്യപരമായ നിലപാടുകൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമാകണമെന്നും, അദ്ദേഹത്തിനെതിരെ കൃത്യമായ അന്വേഷണം നടത്തണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. ജനാധിപത്യം സംരക്ഷിക്കാൻ യുവാക്കളും പൊതുജനങ്ങളും ഒന്നടങ്കം രംഗത്തിറങ്ങണമെന്നും സങ്കീർണ്ണമായ SIR പ്രക്രിയ പൂർണ്ണമായും റദ്ദാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours