ഓൺലൈനായുള്ള പണം അയക്കൽ: നാളെ മുതൽ മാറ്റം!
യുപിഐ വഴി നടത്തുന്ന പണമിടപാടുകൾക്ക് മുഖം തിരിച്ചറിയൽ, വിരലടയാളം എന്നിവ ഉപയോഗിക്കാൻ നാളെ (ഒക്ടോബർ 8) മുതൽ ഉപയോക്താക്കളെ അനുവദിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ പണമിടപാടുകൾ നടത്താൻ യുപിഐ പിൻ എന്ന ഒരു ന്യൂമെറിക് പിൻ ആണ് ഉപയോഗിക്കുന്നത്. ഇതിൽ നിന്ന് വലിയ മാറ്റമാകും ബയോമെട്രിക് സംവിധാനം കൊണ്ടുവരിക. ആധാറിൽ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും സ്ഥിരീകരണം നടത്തുക.




+ There are no comments
Add yours