ഷോർട്സ് ധരിച്ച ചേച്ചിയെ തല്ലിക്കൊന്ന് 18കാരൻ
ഷോർട്സ് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സഹോദരിയെ ബാറ്റുകൊണ്ട് അടിച്ചു കൊന്ന് 18കാരൻ. ഹരിയാനയിലെ ഫത്തേബാദിലാണ് സംഭവം. സഹോദരിയായ രാധികയുടെ (33) വസ്ത്രധാരണത്തിൽ എതിർപ്പുണ്ടായ സഹോദരൻ ഹസൻപ്രീത് (18) തിങ്കളാഴ്ച രാധികയുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് തർക്കമുണ്ടാകുകയും ബാറ്റ് കൊണ്ട് തല്ലുകയുമായിരുന്നു. അയൽവാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. പ്രതി ഒളിവിലാണ്.




+ There are no comments
Add yours