തിരുവനന്തപുരത്ത് 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 67 വർഷം തടവ്.

Estimated read time 0 min read

ക്രൂര പീഡനം; പ്രതിക്ക് 67 വർഷം തടവ്

തിരുവനന്തപുരം ചാക്കയിൽ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടിക്ക് 67 വർഷം തടവ്. പോക്സോ കോടതിയാണ് വിധി പറഞ്ഞത്. 41 സാക്ഷികളെ വിസ്‌തരിക്കുകയും 62 രേഖകളും 11 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. 2024ലാണ് പ്രതി ചാക്കയിൽ നിന്ന് നാടോടി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് പൊന്തകാട്ടിൽ ഉപേക്ഷിച്ചത്. അബോധാവസ്ഥയിൽ കിടന്ന് കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചാണ് ജീവൻ രക്ഷിച്ചത്.

+ There are no comments

Add yours