ചങ്ങനാശ്ശേരിയിലെ കൂട്ടമരണം: ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; കാരണം മൂന്നുലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന

Estimated read time 1 min read

ചങ്ങനാശ്ശേരി: ഒരേ കുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബാധ്യതകളെത്തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ചങ്ങനാശ്ശേരി കരിങ്ങട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു സാജു (59), മകൻ സവിൻ സാജു (34) എന്നിവരാണ് മരിച്ചത്.

മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലുള്ളത്. പണം നൽകാനുള്ളവരുടെ പേരുവിവരങ്ങളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. ആദ്യം സാജുവും ഭാര്യ അനുവുമാണ് ജീവനൊടുക്കിയത്. മാതാപിതാക്കളുടെ മരണം കണ്ട് മനംനൊന്ത് പിന്നീട് മകൻ സവിനും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികൾ നേരിടുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി സർക്കാരിന്റെ ‘ദിശ’ ഹെൽപ്പ് ലൈൻ നമ്പറായ 1056 എന്ന ടോൾ ഫ്രീ നമ്പറിലോ 0471-2552056 എന്ന നമ്പറിലോ ബന്ധപ്പെടുക.)

+ There are no comments

Add yours