കഫ്സിറപ്പ് കുടിച്ച 9 കുട്ടികൾ മരിച്ചു; ഇത് കഴിക്കരുത്!
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ കഫ് സിറപ്പ് കുടിച്ച 9 കുട്ടികൾ മരിച്ചു. പനി പോലെ വന്ന ശേഷം വൃക്കകൾ തകരാറിലായാണ് കുട്ടികൾ മരിക്കുന്നത്. മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും സമാനമായ ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഡെക്സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് എന്ന സിറപ്പാണ് കുട്ടികളുടെ ജീവനെടുത്തിരിക്കുന്നത്. ഇതോടെ ഈ സിറപ്പിൻ്റെ വിൽപ്പന സർക്കാർ തടഞ്ഞിട്ടുണ്ട്. കമ്പനി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.



+ There are no comments
Add yours