പൂപ്പാറയിൽ വീണ്ടും കാട്ടാനക്കലി; ‘ചക്കക്കൊമ്പന്റെ’ ആക്രമണത്തിൽ പന്തടിക്കളം സ്വദേശിക്ക് ദാരുണാന്ത്യം

Estimated read time 1 min read

പൂപ്പാറയിൽ വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പന്തടിക്കളം സ്വദേശി വിജയനാണ് മരിച്ചത്. നാട്ടുകാർ ‘ചക്കക്കൊമ്പൻ’ എന്ന് വിളിക്കുന്ന കാട്ടാനയാണ് വിജയനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.

ഇന്ന് പുലർച്ചെയായിരുന്നു ദാരുണമായ സംഭവം. ഇന്നലെ ജോലി കഴിഞ്ഞ് തൊഴിലിടത്തെ ഷെഡിൽ ഉറങ്ങിയ ശേഷം ഇന്ന് രാവിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിജയൻ. ഈ യാത്രാമധ്യേയാണ് ആനയുടെ മുന്നിൽപ്പെട്ടത്. പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടെന്നും നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും ഇന്നലെ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം (RRT) പ്രത്യേക മുന്നറിയിപ്പ് നൽകിയിരുന്നു.

വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയിൽ മാത്രം കാട്ടാനയാക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്ന മൂന്നാമത്തെ ആളാണ് വിജയൻ. ജനവാസ മേഖലകളിൽ കാട്ടാനകളുടെ ആക്രമണം തുടർക്കഥയാകുന്നതിൽ പ്രദേശവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്.

+ There are no comments

Add yours