ഇന്ത്യയുമായി പുതിയ ബന്ധം വേണം ബംഗ്ലാദേശ്
ബ്രിക്ക്സിൽ ഇന്ത്യയ്ക്ക് കിട്ടിയ ആംഗീകാരം ബംഗ്ലാദേശിന്റെ കണ്ണ് തുറപ്പിച്ചു ധാക്ക: ബ്രിക്ക്സിൽ ഇന്ത്യയ്ക്ക് കിട്ടിയ ആംഗീകാരം ബംഗ്ലാദേശിന്റെ കണ്ണ് തുറപ്പിച്ചു .പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാലത്തുണ്ടായ നയതന്ത്രപരമായ അസ്വസ്ഥതകൾ പൂർണ്ണമായും മറികടന്ന് ഇന്ത്യയുമായി പുതിയ ഉഭയകക്ഷി ബന്ധത്തിന് തയ്യാറെടുത്ത് ബംഗ്ലാദേശ്. ഇരു രാജ്യങ്ങളുടെയും പരസ്പര താത്പര്യങ്ങൾ മുൻനിർത്തിയുള്ള പുതിയൊരു ബന്ധത്തിന് തുടക്കം കുറിക്കാനാണ് പുതിയ ഇടക്കാല സർക്കാർ ആഗ്രഹിക്കുന്നതെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ വ്യക്തമാക്കി. ഇതിനായി അന്താരാഷ്ട്ര ബഹുമുഖ വേദികളെ ആശ്രയിക്കുന്നതിന് പകരം ഇന്ത്യയുമായി നേരിട്ടുള്ള ഉഭയകക്ഷി ചർച്ചകളിലൂടെ ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടുപോകാനാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം.ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടിഷെയ്ഖ് ഹസീനയുടെ അപ്രതീക്ഷിത പതനത്തിനും ഇന്ത്യ അവർക്ക് അഭയം നൽകിയതിനും പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലുകൾ വീണിരുന്നു. എന്നാൽ ഈ കല്ലുകടികൾ മറന്ന് അയൽരാജ്യവുമായുള്ള നയതന്ത്രം ശക്തമാക്കാനാണ് പുതിയ സർക്കാരിന്റെ തീരുമാനം.






+ There are no comments
Add yours