ട്രക്കിങ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം
സർക്കാരിന്റെ നൂറുദിന കർമപരിപാടിയോടനുബന്ധിച്ച് കേരള സംസ്ഥാന
യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്ന്, രണ്ട് തിയതികളിലായി കാസർഗോഡ് റാണിപുരത്തേക്ക് ട്രെക്കിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 35
നും മദ്ധ്യേ പ്രായമുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. ആയിരം രൂപയാണ് രജിസ്ട്രേഷ൯ ഫീസ്. പങ്കെടുക്കാ൯ താല്പര്യമുള്ളവർ വയസ്സ്
തെളിയിക്കുന്ന രേഖ സഹിതം dycernakulam07@gmail.com ലേക്ക് അപേക്ഷിക്കണം. അവസാന തിയതി : സെപ്റ്റംബർ 24 . ഫോൺ:
8304983987, 9895314639







+ There are no comments
Add yours