വ്യക്തികൾ തമ്മലുള്ള ഇടപാടുകൾക്ക് ചാർജ്ജ് ഇല്ല2000 രൂപയിൽ കൂടുതൽ ബിസിനസ്സ് യുപിഐ ഇടപാടുകൾക്ക് ചാർജ്ജ് 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ബാങ്കുകളോ പേമെന്‍റ് പ്ലാറ്റ്ഫോമുകളോ ചാർജ് ഈടാക്കാൻ പാടില്ലെന്ന ഉത്തരവിറക്കി കേന്ദ്ര സർക്കാർ…

Estimated read time 1 min read

വ്യക്തികൾ തമ്മലുള്ള ഇടപാടുകൾക്ക് ചാർജ്ജ് ഇല്ല
2000 രൂപയിൽ കൂടുതൽ ബിസിനസ്സ് യുപിഐ ഇടപാടുകൾക്ക് ചാർജ്ജ് 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ബാങ്കുകളോ പേമെന്‍റ് പ്ലാറ്റ്ഫോമുകളോ ചാർജ് ഈടാക്കാൻ പാടില്ലെന്ന ഉത്തരവിറക്കി കേന്ദ്ര സർക്കാർ. റുപേ ക്രെഡിറ്റ് കാർഡുകൾക്കും 2000 രൂപ വരെ ചാർജ് ഈടാക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. യുപിഐ ഇടപാടുകള്‍ക്ക് ഫീസിന് സാധ്യത. 2000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ് ഇടപാടുകള്‍ക്ക് 0.25% മുതല്‍ 0.4% വരെ ഫീസ് ഈടാക്കിയേക്കുമെന്നാണ് വിവരം. വ്യക്തികള്‍ക്കിടയിലെ ഇടപാടുകളെയും ചെറിയ തുകയ്ക്കുള്ള പര്‍ച്ചേസുകളേയും മാറ്റം ബാധിക്കില്ല. ടാക്സേഷന്‍ & അദര്‍ ലോസ് ബില്‍ പ്രകാരം വരുന്ന നിയമഭേദഗതിയാണ് ഫീസ് ഈടാക്കാനുള്ള സാധ്യത തുറയ്ക്കുന്നത്.

യുപിഐ ഇടപാടുകൾക്ക് ഫീസ് വരുന്നു എന്ന വിമർശനത്തെ തുടർന്നാണ് സർക്കാരിന്‍റെ നിലപാട്. പാർലമെന്‍റ് അടുത്തിടെ പാസാക്കിയ നിയമഭേദഗതി യുപിഐക്ക് ഫീസ് ഈടാക്കാൻ എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ യുപിഐ ഇടപാടുകളിൽ 2000 രൂപയിൽ കൂടിയത് നാല് ശതമാനം ഇടപാടുകൾ മാത്രമാണ്. എന്നാൽ യുപിഐ ഇടപാട് തുകയുടെ മൂന്നിൽ രണ്ടും ഈ നാല് ശതമാനത്തിലായിരുന്നു എന്ന് സൂചന.

+ There are no comments

Add yours