ഈന്തപ്പഴ ഉൽപ്പാദനം, വിപണനം, ഗുണനിലവാരം പുതിയ പദ്ധതികൾ വരുന്നു…

Estimated read time 0 min read

ഈന്തപ്പഴ ഉൽപ്പാദനം, വിപണനം, ഗുണനിലവാരം പുതിയ പദ്ധതികൾ വരുന്നു

ഒമാൻ ഈന്തപ്പഴ ഉൽപ്പാദനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും വിളയുടെ സാമ്പത്തിക മൂല്യം പരമാവധിയാക്കാനും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം.ഈന്തപ്പഴം ഉണക്കാനായി പുതിയ സങ്കേതങ്ങൾ ഉപയോഗിക്കാനും കർഷകർക്ക് ആധുനിക സാങ്കേതികവിദ്യകൾ നൽകാനുമാണ്‌ പ്രധാനമായും ലക്ഷ്യമിടുന്നത്‌. ഇതിനായി മന്ത്രാലയത്തിലെ ഗവേഷകർ അടുത്തിടെ “പോളികാർബണേറ്റ് കവർഡ് ചേമ്പർ’ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈന്തപ്പഴം ഉണക്കുന്നതിനെക്കുറിച്ച് പരീക്ഷണങ്ങൾ നടത്തി.വിളവെടുപ്പിനുശേഷമുള്ള നഷ്ടം കുറയ്ക്കാനും ഉൽപ്പന്ന ഗുണനിലവാരം മെച്ചപ്പെടുത്താനും മത്സരശേഷി വർധിപ്പിക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ മന്ത്രാലയം ഊന്നൽ നൽകുന്നു.പുതിയ സാങ്കേതികവിദ്യ വളരെ കാര്യക്ഷമമാണെന്നതിനൊപ്പം പഴങ്ങളുടെ ശുചിത്വം നിലനിർത്തുകയും പ്രാണികളിൽനിന്ന് ഈന്തപ്പഴത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. വിളയുടെ വിപണിമൂല്യം ഉയർത്തുന്നതിലുമ പുതിയ രീതി നിർണായകമാകുമെന്ന്‌.

+ There are no comments

Add yours