പൃഥ്വിരാജ് – കരീന കപൂറും ‘ദായ്‌റ’ സെപ്റ്റംബർ 18ന്…

Estimated read time 1 min read

പൃഥ്വിരാജ് – കരീന കപൂറും ‘ദായ്‌റ’ സെപ്റ്റംബർ 18ന്

പൃഥ്വിരാജ് – കരീന കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന മേഘ്‌ന ഗുൽസാർ ചിത്രം ‘ദായ്‌റ’ സെപ്റ്റംബർ 18ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറായ ചിത്രത്തിന്റെ ആദ്യ ഗാനം ‘സച്ച് കാ ദായ്‌റ’ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരനും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ഹിന്ദി ചിത്രം ‘ദായ്‌റ’ റിലീസിന് ഒരുങ്ങുന്നു.ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജോണറിലൊരുങ്ങുന്ന ചിത്രം സെപ്റ്റംബർ 18-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. റിലീസ് തീയതി അടുത്തിരിക്കെ, ചിത്രത്തിലെ ആദ്യ ഗാനമായ ‘സച്ച് കാ ദായ്‌റ’ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു.‘റാസി’, ‘തൽവാർ’, ‘സാം ബഹാദൂർ’ തുടങ്ങിയ തരംഗം സൃഷ്ടിച്ച ചിത്രങ്ങൾ സമ്മാനിച്ച മേഘ്‌ന ഗുൽസാറാണ് ‘ദായ്‌റ’ സംവിധാനം ചെയ്യുന്നത്. ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് അവതരിപ്പിക്കുന്നത്.സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കാതൽ. മേഘ്നയോടൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

+ There are no comments

Add yours