കൂടിയ വിലക്ക് വൈദ്യുതി വാങ്ങി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ കൂടിയ വിലക്ക് വൈദ്യുതി വാങ്ങി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പണമല്ല പ്രശ്നം, പവറാണെന്ന അഭിപ്രായം എല്ലാവർക്കും ഉണ്ടെന്നും അതിനെത്തുടർന്ന് വർധിച്ച വിലക്ക് വൈദ്യുതി വാങ്ങി നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കിട്ടാവുന്ന എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി വാങ്ങാനുള്ള ആലോചനയിലാണ് സർക്കാർ.കേന്ദ്ര സ്ഥാപനമായ എൻ.ടി.പി.സിയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നടപടികളാണ് നടക്കുന്നത്. കേന്ദ്ര സ്ഥാപനം ആയതുകൊണ്ട് വേറെ ആക്ഷേപങ്ങളും കടമ്പകളും ഉണ്ടാകില്ല.പത്തിൽ താഴെ രൂപയ്ക്ക് വൈദ്യുതി ലഭിക്കുന്ന അവസ്ഥ മൂന്നു മാസം മുമ്പ് ഉണ്ടായിരുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുമായിരുന്ന കരാർ മുൻ സർക്കാർ റദ്ദാക്കി.അത് പുനഃസ്ഥാപിക്കാനുള്ള നിയമനടപടികളുമായി മുന്നോട്ടു പോകുകയാണ്. ആ കരാർ റദ്ദാക്കാൻ ബി. അശോക് കത്തു നൽകിയിരുന്നുവെങ്കിൽ അത് സർക്കാർ പരിശോധിക്കേണ്ടിയിരുന്നു.എട്ടു വർഷം കരാർ പ്രകാരം കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങിയ ശേഷമാണ് ആ കരാർ റദ്ദാക്കിയത്. അത് തെറ്റായിപ്പോയെന്ന് അന്നത്തെ സർക്കാരിന് പിന്നീട് മനസ്സിലായി. മാസങ്ങൾക്കു ശേഷം കരാർ റദ്ദാക്കിയത് പുനപരിശോധിക്കും.





+ There are no comments
Add yours