ബാലചന്ദ്ര മേനോൻ്റെ മൊഴിയെടുക്കും
നടൻ ജയസൂര്യക്കെതിരായ കേസിൽ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്റെ മൊഴി രേഖപ്പെടുത്തും. ജയസൂര്യ നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്നു പറയപ്പെടുന്ന സിനിമയുടെ സംവിധായകൻ ബാലചന്ദ്ര മേനോനായിരുന്നു. സെക്രട്ടേറിയറ്റിലെ ഷൂട്ടിങ്ങിനിടെ അതിക്രമം നടന്നുവെന്നാണു കേസ്. പരാതിയിൽ സിനിമയുടെ മറ്റു സാങ്കേതിക പ്രവർത്തകരുടെയും മൊഴിയെടുക്കും. നടി നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാകും രേഖപ്പെടുത്തുക.


+ There are no comments
Add yours