എംഎല്‍എ സ്ഥാനം തല്‍ക്കാലം രാജിവെക്കില്ല

Estimated read time 0 min read

ബലാത്സംഗകേസില്‍ എംഎല്‍എ മുകേഷിനെ സംരക്ഷിച്ച് സിപിഐഎം. എംഎല്‍എ സ്ഥാനം തല്‍ക്കാലം രാജിവെക്കേണ്ടെന്ന് പാർട്ടി അറിയിച്ചു.പാര്‍ട്ടി അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധാരണ. കേസിന്റെ തുടര്‍നടപടി നിരീക്ഷിച്ച ശേഷമാകും തീരുമാനമെടുക്കുക. അതേസമയം സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ മാറ്റാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വിഷയം ചര്‍ച്ച ചെയ്യും.

സിപിഐ മുകേഷിന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിനിടെയാണ് നടനെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കുന്നത്. ഇത് മുന്നണിക്കിടയില്‍ ചര്‍ച്ചയായേക്കും. സിപിഐ സംസ്ഥാന നേതൃത്വം ആവശ്യം ഉന്നയിക്കാത്താതിനാലാണ് ആനിരാജയും പ്രകാശ് ബാബുവും അടക്കമുള്ളവരുടെ ആവശ്യത്തെ കണക്കിലെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.

+ There are no comments

Add yours