സമ്മർദം താങ്ങാൻ കഴിയാത്തതിനാൽ കുറച്ച് ദിവസത്തേയ്ക്ക് ഫെയ്‌സ്ബുക്ക് പേജ് ഉപേക്ഷിക്കുന്നുവെന്ന് ബംഗാളി നടി. ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള കുറിപ്പും ശ്രീലേഖ മിത്ര ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും നടി വ്യക്തമാക്കി. വിവാദങ്ങൾക്കൊടുവിൽ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. നിലപാടിൽ ഉറച്ചു നിന്ന നടി പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദറിന് പരാതി നൽകുകയായിരുന്നു. ഇ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്. പരാതിയിൽ എഫ്ഐആർ ഫയൽ ചെയ്തു.



+ There are no comments
Add yours