ആട്ടം വീണ്ടും തിയേറ്ററുകളിലേക്ക്
ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങിയ ചിത്രം ആട്ടം വീണ്ടും തിയേറ്ററുകളിലേക്ക്. ഓഗസ്റ്റ് 20ന് ചിത്രം തീയേറ്ററുകളിലെത്തും. സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ മികച്ച ചിത്രം, എഡിറ്റിംഗ്, തിരക്കഥ വിഭാഗങ്ങളിൽ പുരസ്ാരം നേടിയ ചിത്രം 2023ലെ IFFK അടക്കമുള്ള ഫെസ്റ്റിവലുകളിൽ മത്സരിക്കുകയും പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിരുന്നു.






+ There are no comments
Add yours