പണം തിരിച്ച് നൽകി ഗ്രാമീൺ ബാങ്ക്
ദുരിതബാധിതരിൽ നിന്നും ഈടാക്കിയ വായ്പ തിരിച്ചു നൽകി കൽപറ്റ ഗ്രാമീൺ ബാങ്ക്. ബാങ്ക് അധികൃതരുടെ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ദുരിതബാധിതരിൽ നിന്നും പിടിച്ച പണം ബാങ്ക് തിരിച്ച് നൽകിയത്. എല്ലാ ബാങ്കുകളും ദുരിതബാധിതരുടെ വായ്‌പ എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ബാങ്ക് വായ്പ ഈടാക്കിയ നടപടിക്കെതിരെ DYFI, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് ഉൾപ്പെടെ പ്രതിഷേധിക്കുകയാണ്


+ There are no comments
Add yours