സുപ്രീം കോടതി സ്വമേധയാ കേസെടുത്തു.

Estimated read time 0 min read

ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ സംഭവം; സുപ്രീം കോടതി കേസെടുത്തു

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപകമായി 24 മണിക്കൂർ പണിമുടക്ക് നടത്തിയതിന് തൊട്ടുപിന്നാലെയാണ് സുപ്രീം കോടതി കേസെടുത്തത്.

+ There are no comments

Add yours