പോഷകാഹാര പരിപാടിയുടെ ഭാഗമായി നൽകിയ ബിസ്ക്‌കറ്റ് കഴിച്ച 80 കുട്ടികൾ ആശുപത്രിയിൽ

Estimated read time 0 min read

സ്കൂളിൽ നിന്ന് ബിസ്‌കറ്റ് കഴിച്ച 80 ഓളം വിദ്യാർഥികൾ ആശുപത്രിയിൽ

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ സ്കൂളിൽ നിന്ന് ബിസ്ക്കറ്റ് കഴിച്ച 80 ഓളം വിദ്യാർഥികൾ ആശുപത്രിയിൽ. പോഷകാഹാര പരിപാടിയുടെ ഭാഗമായി നൽകിയ ബിസ്ക്‌കറ്റ് കഴിച്ച കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബിസ്ക്കറ്റ് കഴിച്ച 257 വിദ്യാർഥികളിൽ 153 പേരെ ആശുപത്രിയിൽ എത്തിക്കുകയും ചിലർക്ക് ചികിത്സ നൽകുകയും ചെയ്‌തുവെന്ന് ആശുപത്രിയിലെ അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

+ There are no comments

Add yours