മാരത്തോൺ മത്സരത്തിൽ ഷൂ ഇല്ലാതെ ഓടി ഒന്നാം സ്ഥാനം നേടിയ വിഷ്ണു കാറളത്തെ യുവമോർച്ച ആദരിച്ചു.

Estimated read time 1 min read

മാരത്തോൺ മത്സരത്തിൽ ഷൂ ഇല്ലാതെ ഓടി ഒന്നാം സ്ഥാനം നേടിയ വിഷ്ണു കാറളത്തെ യുവമോർച്ച ആദരിച്ചു.

ഇരിങ്ങാലക്കുട:
മാരത്തൺ മത്സരത്തിൽ ഷൂ ഇല്ലാതെ ഓടി ഒന്നാം സ്ഥാനം നേടിയ കാറളം കുമരഞ്ചിറ ക്ഷേത്രത്തിന് സമീപമുള്ള  വിഷ്ണുവിനെ യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം ടീമിൻ്റെ  നേതൃത്വത്തിൽ പുതിയ ഒരു ജോഡി റണ്ണിങ് ഷൂ വാങ്ങി കൊടുത്ത് ആദരിച്ചു.ബിജെപി ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡന്റ്‌ കൃപേഷ് ചെമ്മണ്ട ഷാൾ അണിയിച്ചു.യുവമോർച്ച ജില്ല മീഡിയ സെൽ കൺവീനർ ജിനു ഗിരിജൻ, ബിജെപി കാറളം പഞ്ചായത്ത് പ്രസിഡണ്ട് അജയൻ തറയിൽ, സെക്രട്ടറി പ്രദീപ് കാറളം,യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ റെനുദ് എം ആർ, സെക്രട്ടറിമാരായ മനു മാധവ്, സനീഷ്, ധനേഷ് എൻ കെ എന്നിവർ ഒരുമിച്ച് ചേർന്ന് ഷൂ വിഷ്ണുവിന് കൈമാറി.

+ There are no comments

Add yours