ചംപയ് സോറൻ ഡൽഹിയിൽ. ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം

Estimated read time 0 min read

ന്യൂഡൽഹി: ജാർഖണ്ഡിൽ നിയമസഭാ തെര ഞ്ഞെടുപ്പിനു മുമ്പ് വീണ്ടും നാടകീയ നീക്ക ങ്ങൾ. ആറ് ജെഎംഎം എംഎൽഎമാരുമായി മുൻ മുഖ്യമന്ത്രിയും നിയമസഭാകക്ഷി നേതാ വുമായിരുന്ന ചംപയ് സോറൻ ഡൽഹിയിലെ ത്തി. ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹ ങ്ങൾക്കിടെയാണ് യാത്ര. ഡൽഹിയിൽ മുതിർ ന്ന ബിജെപി നേതാക്കളുമായി അദ്ദേഹം കൂടി ക്കാഴ്ച നടത്തുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കോൽക്കത്തയിൽ വച്ച് ബി ജെപി നേതാവ് സുവേന്ദു അധികാരിയുമായി ചംപയ് സോറൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ രാഷ്ട്രീയനീ ക്കം. ഡൽഹിയിൽ കേന്ദ്ര മന്ത്രി ശിവരാജ് സിം ഗ് ചൗഹാനുമായി ചംപായ് സോറൻ കൂടിക്കാ ഴ്ച നടത്തുമെന്നാണ് വിവരം. ചൗഹാനുമായി ഏറെ നാളായി ചംപയ് സോറൻ ചർച്ച നടത്തി യിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം ബിജെപി പ്രവേശനം സംബന്ധി ച്ച് വാർത്തകൾ താൻ കണ്ടിട്ടില്ലെന്നായിരുന്നു ചംപയ് സോറൻ കഴിഞ്ഞ ദിവസം മാധ്യമങ്ങ ളോട് പറഞ്ഞത്.

+ There are no comments

Add yours