‘മുല്ലപ്പെരിയാർ പൊട്ടിയാൽ..?’ സുരേഷ് ഗോപിയുടെ പ്രതികരണം പുറത്ത്

Estimated read time 1 min read

‘മുല്ലപ്പെരിയാർ പൊട്ടിയാൽ ആര് ഉത്തരം പറയും?’

മുല്ലപ്പെരിയാർ അണക്കെട്ട് ആശങ്ക പരത്തുന്നുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഡാം പൊട്ടിയാൽ കോടതി ഉത്തരം പറയുമോ എന്നും അദ്ദേഹം ചോദിച്ചു. ‘ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്. പൊട്ടിയാൽ ആര് ഉത്തരം പറയും? കോടതികൾ ഉത്തരം പറയുമോ? നമുക്ക് ഇനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ല.’ സുരേഷ് ഗോപി പറഞ്ഞു. എത്രയും വേഗം ഇതിന് പരിഹാരം കാണാൻ ശ്രമിക്കണമെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേർത്തു.

+ There are no comments

Add yours