KSFE ചിട്ടി നറുക്കെടുപ്പ് വിജയികൾക്ക് ഖാദി സെറ്റും മുണ്ടും സമ്മാനം
കേരള ഖാദി ഗ്രാമവ്യവസായ ബോർഡും KSFEയും കൈകോർത്ത് ഓണക്കാലത്ത് സമ്മാനപദ്ധതി ഒരുക്കും. KSFE ചിട്ടി നറുക്കെടുപ്പ് വിജയികൾക്ക് ഖാദി സെറ്റും മുണ്ടുമാണ് സമ്മാനമായി നൽകുക. ഓരോ ചിട്ടിയിലും 10ൽ ഒരാൾക്ക് വീതമാണ് സമ്മാനം നൽകുക. 3500 രൂപ വിലയുള്ള സമ്മാനക്കിറ്റാണ് വിജയികൾക്ക് നൽകുക. ആകെ 25000 കിറ്റുകൾക്കാണ് KSFE ഖാദി ബോർഡിന് ഓർഡർ നൽകിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
KSFE ചിട്ടി നറുക്കെടുപ്പ് വിജയികൾക്ക് ഖാദി സെറ്റും മുണ്ടും സമ്മാനം

+ There are no comments
Add yours