ബസൂക്ക അപ്ഡേറ്റുമായി നടൻ മമ്മൂട്ടി.

Estimated read time 0 min read

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബസൂക്ക അപ്ഡേറ്റുമായി നടൻ മമ്മൂട്ടി. ചിത്രത്തിന്റെ ടീസർ സംബന്ധിച്ച വിവരമാണ് നടൻ പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ബസൂക്ക ടീസർ പ്രേക്ഷകർക്ക് മുന്നിലെത്തും. അന്നേദിവസം രാവിലെ പത്ത് മണിക്കാകും ടീസർ റിലീസ് ചെയ്യുക. ഡീനോ ഡെന്നിസ് ആണ് സംവിധാനം.

അപ്ഡേറ്റ് പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. എതിരാളിയ്ക്ക് നേരെ തോക്കേന്തി മാസായി നിൽക്കുന്ന മമ്മൂട്ടിയെ പോസ്റ്ററിൽ കാണാം.

+ There are no comments

Add yours