സംസ്ഥാന പൊലീസിന് മുഖ്യമന്ത്രിയുടെ അന്ത്യശാസനം.

Estimated read time 0 min read

വനിത ഡോക്ട‌റെ കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കുന്നതിൽ സംസ്ഥാന പൊലീസിന് മുഖ്യമന്ത്രി മമത ബാനർജിയുടെ അന്ത്യശാസനം. കേസ് അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ ഒരാഴ്‌ചക്കകം കൊണ്ടുവരണമെന്നാണ് മമതയുടെ അന്ത്യശാസനം. അന്വേഷണത്തിൽ പൊലീസ് പരാജയപ്പെടുകയാണെങ്കിൽ കേസ് സി ബി ഐക്ക് വിടുമെന്നും ബംഗാൾ മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുകയാണ്. രാജ്യമൊട്ടാകെ ഇന്ന് അടിയന്തര ചികിത്സകൾ ഒഴികെയുള്ള മറ്റു ചികിത്സകളിൽ നിന്ന് ഡോക്ട‌ർമാർ വിട്ടു നിന്നു. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ട‌ർമാരുടെ സംഘടനകൾ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കണ്ടിരുന്നു. കേന്ദ്ര ഇടപെടലുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരത്തിന് ആഹ്വാനം ചെയ്യുമെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി

+ There are no comments

Add yours