തിരുവനന്തപുരത്ത് സിസിടിവി ക്യാമറ തകർത്തെന്ന സംശയത്തിൽ അയൽവാസിയെ വീട്ടിൽക്കയറി വെട്ടി. വെൺപകൽ പൊങ്ങുവിള സ്വദേശി ശശികുമാറിനാണ് മർദനമേറ്റത്. വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ തകർത്തുവെന്ന് ആരോപിച്ചായിരുന്നു അക്രമം. ശശി കുമാറിൻ്റെ ഭാര്യ സുജി റോസിനും മർദ്ദനമേറ്റു.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. തലയിൽ ആഴത്തിൽ പരിക്കേറ്റ ശശികുമാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സ തേടി. സംഭവത്തിൽ ശശിയുടെ അയൽവാസികളായ സുരേഷ്, വിനോദ്, അരുൺ എന്നിവർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. സുരേഷിനെയും വിനോദിനെയും അറസ്റ്റ് ചെയ്തതിട്ടുണ്ട്. സുരേഷിൻ്റെ മകനാണ് വിനോദ്. മറ്റൊരു മകൻ അരുണിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.


+ There are no comments
Add yours