പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി ഗോപാൽ ഇന്ത്യയിൽ

Estimated read time 0 min read

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി ഗോപാൽ ഇന്ത്യയിൽ തിരിച്ചെത്തി. ലുക്ക് ഔട്ട് നോട്ടീസുള്ളതിനാൽ രാഹുലിനെ ഡൽഹി വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചതിന് ശേഷം വിട്ടയച്ചു.

ഇന്ന് പുലർച്ചെയാണ് രാഹുൽ ഡൽഹി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവള അധികൃതർ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടതിന് ശേഷം ഇയാൾക്കെതിരെ നടപടിയെടുക്കരുതെന്ന നിർദേശം ലഭിച്ചതിന് ശേഷമാണ് വിട്ടയച്ചത്. കേസിലെ ഒന്നാംപ്രതി രാഹുൽ പി ഗോപാലും പരാതിക്കാരിയായ യുവതിയും ഓഗസ്റ്റ് 14ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികൾ പാടില്ലെന്നും ജസ്റ്റിസ് എ ബദറുദീൻ നിർദേശിച്ചിരുന്നു.

+ There are no comments

Add yours