വയനാട് പാക്കേജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം പുറത്ത്

Estimated read time 1 min read

‘കേരളത്തിനൊപ്പം കേന്ദ്രം നിൽക്കും, ആവശ്യമായ എല്ലാ സഹായവും നൽകും’

വയനാട് ദുരന്തബാധിതർക്കായി കേരള സർക്കാരിനൊപ്പം കേന്ദ്ര സർക്കാരും ഒരുമിച്ച് നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്യങ്ങൾ വിശദമായി പഠിച്ച് പരിശോധിച്ചതിന് ശേഷം ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും ദുരിതബാധിതരുടെ പുനരധിവാസത്തിന് പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വയനാടിൻ്റെ ദുഃഖം മനസിലാക്കുന്നുവെന്നും കേന്ദ്രത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വയനാട് ദുരിതമേഖലയിലെ കുട്ടികൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മേഖലയ്ക്ക് പ്രത്യേക സഹായം നൽകും. സർക്കാരുകൾ ഏതുമാണെങ്കിലും, ഇത് ദുരിതബാധിതർക്കൊപ്പം നിൽക്കേണ്ട സമയമാണ്. രാജ്യവും കേന്ദ്ര സർക്കാരും കേരളത്തിനൊപ്പമുണ്ടെന്നും, നിവേദനം പഠിച്ചതിന് ശേഷം ആവശ്യമായ സഹായം പ്രഖ്യാപിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

+ There are no comments

Add yours