സൂരജ് പാലാക്കാരന് ജാമ്യം
യുവനടി റോഷ്‌ന ആൻ റോയിയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം. നടിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസായിരുന്നു സൂരജിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നായിരുന്നു പരാതി. 2022ലും സമാനമായ കേസിൽ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് അന്ന് കേസെടുത്തത്.


+ There are no comments
Add yours