പാരിസ് ഒളിംപിക്‌സിൽ  ഇന്ത്യക്ക് ഗുസ്‌തിയിൽ വെങ്കലം

Estimated read time 1 min read

ഇന്ത്യയുടെ പ്രായം കുറഞ്ഞ ഒളിംപിക്സ് മെഡൽ ജേതാവ്

പാരിസ് ഒളിംപിക്‌സിൽ പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്‌തിയിൽ വെങ്കലം നേടി രാജ്യത്തിന്റെ ഹീറോ ആയിരിക്കുകയാണ് അമൻ സെഹ്റാവത്ത്. ഇന്ത്യയുടെ പ്രായം കുറഞ്ഞ ഒളിംപിക്‌സ് മെഡൽ ജേതാവായിരിക്കുകയാണ് താരം. 2003 ജൂലൈ 16നാണ് താരം ഹരിയാനയിലെ ബിരോഹറിലെ കർഷക കുടുംബത്തിൽ ജനിച്ചത്. 21-ാം വയസിൽ അമൻ ആദ്യമായി പങ്കെടുത്ത ഒളിംപിക്സിൽ തന്നെ മെഡൽ നേടി തന്റെ വരവ് അടയാളപ്പെടുത്തിയിരിക്കുകയാണ്.

+ There are no comments

Add yours