ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ?
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് എത്തുമ്പോൾ വയനാടിലുണ്ടായത് എൽ3 വിഭാഗമായ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. ദുരന്തത്തെ എൽ 3 കാറ്റഗറിയിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് നേരത്തെ തന്നെ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പുനർനിർമാണങ്ങൾക്കായി 2000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്രം അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


+ There are no comments
Add yours