ഇന്ന് ലോക സിംഹ ദിനം
ഇന്ന് ലോക സിംഹ ദിനമായി ആഘോഷിക്കുന്നു. എല്ലാ വർഷവും ഓഗസ്റ്റ് 10നാണ് സിംഹ ദിനം ആഘോഷിക്കുന്നത്. ലോകത്ത് സിംഹങ്ങളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ അവയുടെ സംരക്ഷണം സംബന്ധിച്ച അവബോധം വർധിപ്പിക്കുകയെന്നതാണ് ഈ ദിനം കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. സിംഹങ്ങൾ ആവാസവ്യവസ്ഥയിലെ പരമോന്നത വേട്ടക്കാരാണ്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നതിൽ സിംഹങ്ങൾക്ക് വളരെ വലിയ പങ്കുണ്ട്.


+ There are no comments
Add yours