തൃശൂർ ജില്ലയിലെ ചാവക്കാടും മുഴക്കം
നാലു ജില്ലകളിലുണ്ടായ പ്രകമ്പനത്തിന് ശേഷം തൃശൂർ ജില്ലയിലെ ചാവക്കാടും ഭൂമിക്കടിയിൽ മുഴക്കമുണ്ടതായി നാട്ടുകാർ. ചാവക്കാട് തിരുവത്ര പള്ളിക്ക് സമീപമുള്ള ആർസി ക്വാർട്ടേഴ്സിലെ വീടുകളിലുള്ളവരാണ് മുഴക്കം ഉണ്ടായതായി പറയുന്നത്. ഉച്ചതിരിഞ്ഞ് 3.15 നാണ് സംഭവം. പ്രകമ്പനത്തിൽ ക്വാർട്ടേഴ്സിന്റെ ചുവരിന് നേരിയ പൊട്ടൽ ഉണ്ടായെന്നും നാട്ടുകാർ പറഞ്ഞു. അതേസമയം, സംഭവം പരിശോധിക്കാൻ നിർദേശം നൽകി ജില്ലാ ഭരണകൂടം.


+ There are no comments
Add yours