പിതാവിന്റെ ഒന്നാ० ചരമ വാർഷിക അനുസ്മരണ ചടങ്ങിലേക്ക് മാറ്റി വച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മാള മാള –പള്ളിപ്പുറ० വലിയപറ०പിൽ ഷൈജുവു० കുടു०ബവു० തൻറെ പിതാവ് പത്രോസിന്റെ ഒന്നാ० ചരമ വാർഷിക അനുസ്മരണ ചടങ്ങിൻറെ ഭാഗമായി ദിവ്യബലിക്കു० ബന്ധുക്കൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി മാറ്റി വച്ച 20000/- രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി മാള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രേഖ ഷാൻറിക്ക് ഷൈജുവിന്റെ അമ്മ എൽസി നൽകി. ഷൈജു മതിലക० പോലീസ് സ്റ്റേഷനിൽ എഎസ്ഐ ആയു० ഭാര്യ നൈസി അദ്ധ്യാപികയായു० ജോലി ചെയ്യുന്നു. ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഷൈജു മൂന്ന് ദിവസ० വയനാട്ടിലെ ദുരന്ത ഭൂമിയിൽ ഉണ്ടായിരുന്നു. ചെക്ക് നൽകിയ ചടങ്ങിൽ പൊയ്യ പഞ്ചായത്ത് വാർഡ०ഗ० സിബി ഫ്രാൻസീസ്, മാള –പള്ളിപ്പുറ० ഇടവക വികാരി ഫാദർ ബിനു മുക്കത്തു० പങ്കെടുത്തു. പട० ചെക്ക് കൈമാറുന്നു.
remesheledathee News


+ There are no comments
Add yours