യൂട്യൂബർ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ

Estimated read time 0 min read

യൂട്യൂബർ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ

യുവനടിയെ അധിക്ഷേപിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ. യൂട്യൂബ് ചാനലിലൂടെ യുവനടിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി. പാലാരിവട്ടം പൊലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തത്. 2022ലും സമാനമായ കേസിൽ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

+ There are no comments

Add yours