മോഷണ കേസ്സിലെ പ്രതി അറസ്റ്റിൽ. മാള കുഴൂർ പാറപ്പുറത്ത് പച്ചക്കറി കടയുടെ ഗ്രിൽ പൊളിച്ച് അകത്തു കയറി ഇക്കഴിഞ്ഞ 4ാ० തിയ്യതി രാത്രി 8000/- രൂപ മോഷ്ടിച്ച കേസ്സിലെ പ്രതി താണിശ്ശേരി കൂടത്തിങ്കൽ ജിഷ്ണു 24നെ പരാതിയുടെ അടിസ്ഥാനത്തിൽ മാള പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ ശിവൻ കെബി, സുമേഷ്, ജസ്റ്റീൻ, സിപിഒ മാരായ ഡിബീഷ്, നജീബ് എന്നിവരടങ്ങുന്ന അന്വേഷണ സ०ഘ० അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു० വിരലടയാള വിദഗ്ദരു० ഡോഗ് സ്ക്വാഡു० നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. പട० പ്രതി.
remesheledathee News


+ There are no comments
Add yours