ബൈക്കപകടത്തിൽ ആറ്റിങ്ങൽ എംഎൽഎയുടെ മകന് ദാരുണാന്ത്യം

Estimated read time 0 min read

ബൈക്കപകടത്തിൽ ആറ്റിങ്ങൽ എംഎൽഎയുടെ മകന് ദാരുണാന്ത്യം

ബൈക്ക് അപകടത്തിൽ ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വിനീത് (34) മരിച്ചു. ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്ന് രാവിലെ 5. 30 നാണ് അപകടമുണ്ടായത്. തിരുവനന്തപുരം പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം എതിരെ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വിനീതിനെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.

+ There are no comments

Add yours