ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് പരിശോധിക്കും: സുരേഷ്ഗോപി
കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ചു. രാവിലെയോടെയാണ് മന്ത്രി വയനാട്ടിലെത്തിയത്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


+ There are no comments
Add yours