ചാലക്കുടിയിൽ വൻ കൊളള നടത്തുന്ന സംഘം പിടിയിൽ

Estimated read time 0 min read

ദേശീയപാതകൾ കേന്ദ്രീകരിച്ച് വൻ കൊളള നടത്തുന്ന സംഘം പിടിയിൽ. അതിരപ്പിള്ളി കണ്ണൻകുഴി സ്വദേശി മുല്ലശേരി വീട്ടിൽ കനകാമ്പരൻ(38), അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേൽ വീട്ടിൽ സതീശൻ (48) ചാലക്കുടി നോർത്ത് കൊന്നക്കുഴി സ്വദേശി ഏരുവീട്ടിൽ ജിനു (41) അതിരപ്പിള്ളി വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിനു പിറകിൽ താമസിക്കുന്ന പുത്തനമ്പൂക്കൻ വീട്ടിൽ അജോ (42) പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനി വീട്ടിൽ ഫൈസൽ (34) എന്നിവരാണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിൻ്റെ നിർദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

+ There are no comments

Add yours