ഭാര്യയുടെ മൃതദേഹം വാള്‍ ഉപയോഗിച്ച് കഷണങ്ങളാക്കിയെന്ന് ഭർത്താവ് യുഎസ് കോടതിയിൽ
വാ ഷിംഗ്ടണ്‍: ഭാര്യ മരിച്ച നിലയില്‍ കണ്ടതിനെ തുടർന്ന് മൃതദേഹം കഷണങ്ങളാക്കി എന്ന് ഒരു ഇന്ത്യൻ വംശജൻ അമേരിക്കയിലെ വിർജീനിയ കോടതിയില്‍ സാക്ഷ്യപ്പെടുത്തി.ഗുളികകളും വിഷാംശമുള്ള കീടനാശിനിയും കഴിച്ച നിലയില്‍ കട്ടിലിനടുത്ത് ഛർദ്ദിലിന് നടുവില്‍ ബോധരഹിതയായി കിടക്കുന്നതാണ് കണ്ടതെന്നും ഭാര്യ മംത കഫ്‌ലെ ഭട്ട് ആത്മഹത്യ ചെയ്തതാണെന്നും പ്രതി നരേഷ് ഭട്ട് കോടതിയില്‍ പറഞ്ഞു.
2024-ല്‍ 28 കാരിയായ ഭാര്യയെ കാണാതായതുമായും കൊലപാതകവുമായും ബന്ധപ്പെട്ട്, കൊലപാതകം, മൃതദേഹത്തോട് അനാദരവ് കാണിക്കല്‍, മൃതദേഹം ഒളിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഭട്ടിനെതിരെ ചുമത്തിയിരിക്കുന്നത്. 2024 ജൂലൈ 29-ന് വീഡിയോ കോളിലാണ് മംതയെ അവസാനമായി കണ്ടത്. എന്നാല്‍ താൻ കുറ്റക്കാരനല്ലെന്ന് ഭട്ട് കോടതിയില്‍ വാദിച്ചു. ഭാര്യയ്ക്ക് സിപിആർ നല്‍കി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെന്നും, ശേഷമാണ് മൃതദേഹം മുറിക്കാൻ വാള്‍ ഉപയോഗിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഇതിനുശേഷം സ്വന്തം ജീവനൊടുക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നതായി ഭട്ട് അവകാശപ്പെട്ടതായി റിപ്പോർട്ടുകളില്‍ പറയുന്നു.
ഭാര്യയെ ബോധരഹിതയായി കണ്ടപ്പോള്‍ എന്തുകൊണ്ട് 911 (എമർജൻസി നമ്പർ) വിളിച്ചില്ല എന്ന് ചോദിച്ചപ്പോള്‍, “എന്തുകൊണ്ടാണ് ഞാൻ അപ്രകാരം ചെയ്യാതിരുന്നതെന്ന് എനിക്കറിയില്ല. ഞാൻ വിളിക്കാൻ ശ്രമിച്ചു. ഞാൻ ശരിക്കും ഭയന്നുപോയി… എന്നെ എന്തോ കീഴടക്കിയത് പോലെയായിരുന്നു. ഞാൻ വളരെ പരിഭ്രാന്തനായിരുന്നു,” ഭട്ട് പറഞ്ഞു.
2024 ജൂലൈ 29-ന് രാത്രി 8 മണിയോടെ താൻ കുഞ്ഞുമകളുമായി ഉറങ്ങാൻ കിടന്നുവെന്നും ഭാര്യ മുകളിലത്തെ നിലയിലേക്ക് വരുന്നത് കേട്ടില്ലെന്നും ഭട്ട് കോടതിയില്‍ പറഞ്ഞു. പിറ്റേന്ന് പുലർച്ചെ 4 മണിയോടെ ബാത്ത്റൂമില്‍ പോകാൻ എഴുന്നേറ്റപ്പോഴാണ് കട്ടിലിന്റെ കാല്‍ക്കല്‍ മംത മലർന്നുകിടക്കുന്നത് കണ്ടതെന്ന് ഇയാള്‍ അവകാശപ്പെട്ടു. ഗുളികകള്‍ നിറഞ്ഞ ഛർദ്ദിലിന് നടുവിലാണ് മംത കിടന്നിരുന്നത്. മാരകമായ വിഷാംശമുള്ള സെല്‍ഫോസ് (Celphos) എന്ന കീടനാശിനിയുടെ പാക്കറ്റ് അവർക്ക് സമീപം കിടന്നിരുന്നതായും ഇയാള്‍ അവകാശപ്പെട്ടു.




+ There are no comments
Add yours