എം 80 ഇല്ല. ഡ്രൈവിങ് ടെസ്റ്റിൽ കൂട്ടത്തോൽവി.

Estimated read time 0 min read



എം 80 ഒഴിവാക്കി നടന്ന ഡ്രൈവിങ് ടെസ്റ്റിൽ കൂട്ടത്തോൽവി. ബൈക്ക് ഉപയോഗിച്ചുള്ള ടെസ്റ്റിനെത്തിയ 48ൽ 30പേരും പരാജയപ്പെട്ടു. ടെസ്റ്റിന് തീയതി എടുത്തിരുന്ന ചിലർ പരാജയ ഭീതി മൂലം വന്നതുമില്ല. കാക്കനാട് മാത്രമുള്ള കണക്കാണിത്. എട്ടെടുക്കാനുള്ള ശ്രമത്തിനിടെ കാൽപാദം കൊണ്ടു ഗിയർ മാറ്റിയ ചിലർ കാല് നിലത്തു കുത്തിയതും മറ്റു ചിലർ ഗിയർ മാറ്റുന്നതിനിടെ ബൈക്ക് നിന്നു പോയതുമൊക്കെ പരാജയത്തിനു കാരണമായി.

+ There are no comments

Add yours