ഹണി ട്രാപ്പിലൂടെ 30 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ ഭാര്യയ്ക്കും ഭർത്താവിനും ജാമ്യം.

Estimated read time 0 min read

പ്രമുഖ ഐടി വ്യവസായിയിൽ നിന്ന് ഹണി ട്രാപ്പിലൂടെ 30 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ ഭാര്യയ്ക്കും ഭർത്താവിനും ജാമ്യം. വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ചാവക്കാട് സ്വദേശി ശ്വേത ബാബുവിനും ഭർത്താവ് കൃഷ്ണരാജിനുമാണ് വ്യവസ്ഥകളോടെ കോടതി ജാമ്യം നൽകിയത്. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന വകുപ്പാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത്. 50,000 രൂപയാണ് പണമായി ഇവർ വ്യവസായിയിൽ നിന്ന് കൈപ്പറ്റിയത്.

ഇന്നലെയാണ് ഇരുവരും കൊച്ചിയിൽ അറസ്റ്റിലായത്. വ്യാജമായുണ്ടാക്കിയ രഹസ്യ ചാറ്റുകൾ പുറത്തു വിടുമെന്നും ബലാത്സംഗം ചെയ്തെന്ന് പറഞ്ഞു പരത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്. വ്യവസായി 50,000 രൂപ പണമായി കൈമാറിയ ശേഷം 10 കോടിയുടെ രണ്ട് ചെക്കുകൾ വീതം നൽകി. ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്ന് പറഞ്ഞു.

+ There are no comments

Add yours