വെള്ളാംങ്ങല്ലൂരിൽ ഗർഭിണിയായ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃ മാതാവും റിമാൻഡിൽ

Estimated read time 1 min read

ഗർഭിണിയായ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനേയും ഭർതൃ മാതാവിനേയും റിമാൻഡ് ചെയ്തു.   വെള്ളാംങ്ങല്ലൂർ ചൊവ്വാഴ്ച  കാരുമാത്ര കടലായി പതിയാശ്ശേരി കാട്ടുപറമ്പിൽ വീട്ടിൽ റഷീദിൻറെ മകളും കാരുമാത്ര നെടുങ്കോണത്തുകുന്ന് വലിയകത്ത് വീട്ടിൽ നൗഫലിൻറെ ഭാര്യ ഫസില 23രാവിലെ 6_50 നും 8 മണിക്കും ഇടയിലുള്ള സമയത്ത് വീടിൻറെ സ്ടെസ് വർക്കിൽ ഇരുമ്പ് ട്യൂബിൽ ഷാളിൽ തൂങ്ങി മരിച്ചിരുന്നു. ഫസിലയുടെ അച്ഛൻ റഷീദിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്തു ഗർഭിണിയായ ഫസിലയെ ഭർത്താവ് വയറ്റിൽ ചവിട്ടുകയും ഭർതൃ മാതാവ് ദേഹോപദ്രവം ഏൽപ്പിച്ചതിലുള്ള മനോ വിഷമത്താൽ ആത്മഹത്യ ചെയ്തു. സ്ത്രിയൊ, ഭർത്താവൊ, ഭർത്താവിൻറെ ബന്ധുക്കളൊ ക്രൂരമായ വിധത്തിൽ പെരുമാറിയതിനും ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ  പ്രകാരം പോലീസ് കേസ്സെടുത്തു. ഫസിലയുടെ ഭർത്താവ് നൗഫൽ30,,  ഭർതൃമാതാവ് റംല58  എന്നിവരെ ജില്ല റൂറൽ പോലീസ് മേധാവി ബി കൃഷ്ണ കുമാറിൻറെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ് കെജി, ഇരിങ്ങാലക്കുട എംഎസ് ഷാജൻ എംഎസ്, എസ്ഐ മാരായ ദിനേഷ് കുമാർ പിആർ, സുമൽ, പ്രസാദ്, സൗമ്യ ഇ.യു, ജി.എസ്ഐ മാരായ ഗോപകുമാർ എംഎസ്, സീമ.എംഎസ്, ജിഎസ്. സിപിഒ മാരായ ജീവൻ, ഉമേഷ്, ശരത് എൻസി, സിപിഒ മാരായ ഷാബു എംഎം ,അഖിൽ എംആർ എന്നിവരടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു. പടം നൗഫൽ.

+ There are no comments

Add yours