ഡബ്ല്യു ഡബ്ല്യു ഇ റസ്‌ലിംഗ് ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു.

Estimated read time 0 min read

ഡബ്ല്യു ഡബ്ല്യു ഇ റസ്‌ലിംഗ് ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ ഫ്ലോറിഡയിലുള്ള ഹോഗന്റെ വീട്ടിലായിരുന്നു അന്ത്യം. അടിയന്തര വൈദ്യസഹായം തേടി ഹോഗന്റെ വീട്ടിൽ നിന്ന് ഫോൺ സന്ദേശം വന്നിരുന്നതായി ആരോഗ്യപ്രവർത്തകർ പറഞ്ഞു. ഈ വർഷം ആദ്യം കഴുത്തിന് ശസ്ത്രക്രിയക്ക് വിധേയനായ ഹൾക്ക് ഹോഗൻ അബോധവസ്ഥയിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഭാര്യ സ്കൈ തള്ളിക്കളഞ്ഞിരുന്നു.

റസ്ലിംഗ് പ്രചാരം നേടിയ 1980കളിലും 1990കളിലും ഡബ്ല്യു ഡബ്ല്യു ഇ(വേൾഡ് റസ്ലിംഗ് എന്റർടെയിൻമെന്റ്) ഗുസ്തി മത്സരങ്ങളിൽ സൂപ്പർതാരമായി മാറിയ ഹൾക്കിന് ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുണ്ട്. ആന്ദ്രെ ദ് ജയന്റിനെതിരായ നിലത്തടിച്ചുവീഴ്ത്തിയ ഹൾക്കിന്റെ പോരാട്ടം ഡബ്ല്യു ഡബ്ല്യു ഇ ചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

+ There are no comments

Add yours