ഗോവിന്ദ ചാമി ജയിൽ
കേരളത്തിലെ ഞെട്ടിച്ച ക്രൂര കൊലപാതകമായ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദ ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ചാടിയിരിക്കുന്നത്. രാവിലെ സെൽ പരിശോധിച്ചപ്പോഴാണ് ചാടിയ വിവരം അറിയുന്നത്. അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. ഇയാൾക്ക് ഒരു കൈ മാത്രമേയുള്ളൂ. ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.



+ There are no comments
Add yours