ബാംഗ്ലൂർ ഹൈ… വരുന്നു… കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ

Estimated read time 1 min read

ഷൈൻ ടോം ചാക്കോ, സിജു വിൽസൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ബാംഗ്ലൂർ ഹൈ’ എന്നാണ് ചിത്രത്തിൻ്റെ പേര്. മോഹൻലാലിൻ്റെ കാസനോവ, മരക്കാർ, ടൊവിനോ തോമസിൻ്റെ ഐഡന്റിറ്റി തുടങ്ങിയ സിനിമകൾക്ക് ശേഷം കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഒരുങ്ങുന്ന പന്ത്രണ്ടാമത്തെ സിനിമ കൂടിയാണിത്.

വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. “സേ നോ ടു ഡ്രഗ്‌സ്” എന്ന ശക്തമായ സന്ദേശം നൽകുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ ബാംഗ്ലൂരിലെ മനോഹരമായ സിയോൺ ഹിൽസ് ഗോൾഫ് കോഴ്‌സിൽ നടന്നു. താരങ്ങളും അണിയറപ്രവർത്തകരും സന്നിഹിതരായ ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവായ കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. ശ്രീ സി. ജെ. റോയ്, സംവിധായകൻ വി. കെ. പ്രകാശ്, ഷൈൻ ടോം ചാക്കോയും മറ്റു താരങ്ങളും ചടങ്ങിന്റെ പൂജാ, ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു

+ There are no comments

Add yours