അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ മധ്യവയസ്കൻ മരിച്ചു
എറണാകുളം വടുതലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ മധ്യവയസ്കൻ മരിച്ചു. വടുതല സ്വദേശി ക്രിസ്റ്റഫറാണ് മരിച്ചത്. ക്രിസ്റ്റഫറിന്റെ ഭാര്യ മേരികുട്ടി ചികിത്സയിൽ തുടരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ ക്രിസ്റ്റഫറിന് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. അതീവ ഗുരുതതാവസ്ഥയിലായിരുന്ന ക്രിസ്റ്റഫർ വൈകിട്ട് അഞ്ച് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
A




+ There are no comments
Add yours